Quantcast

ജിദ്ദയിൽ പുതിയ ലോജിസ്റ്റിക് ഇടനാഴി

ജിദ്ദയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പദ്ധതി സഹായിക്കും

MediaOne Logo

Web Desk

  • Published:

    3 July 2025 9:59 PM IST

ജിദ്ദയിൽ പുതിയ ലോജിസ്റ്റിക് ഇടനാഴി
X

ജിദ്ദ: ജിദ്ദയിൽ പുതിയ ലോജിസ്റ്റിക്സ് ഇടനാഴികക്ക് തുടക്കമായി. ജിദ്ദ തുറമുഖത്തെ അൽ ഖുംറയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ജിദ്ദയിലെ ഗതാഗത കുരുക്കും കുറയ്ക്കാനാകും. പദ്ധതിയുടെ തറക്കല്ലിടൽ സൗദി ഗതാഗത മന്ത്രി നിർവഹിച്ചു.

17 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പദ്ധതി. ഓരോ ദിശയിലേക്കും രണ്ട് പാതകളുണ്ടാകും. 12-ലധികം പാലങ്ങളും നിർമ്മിക്കും. പ്രതിദിനം 8000 ത്തിലധികം ട്രക്കുകൾക്ക് ഇത് പ്രയോജനപ്പെടും. 69 കോടി റിയാലിന്റേതാണ് പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണ് ജിദ്ദയിലേത്. ആഗോള വ്യാപാരത്തിന്റെ 13 ശതമാനത്തിലധികം ചെങ്കടൽ വഴിയാണ് നടക്കുന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവക്കിടയിൽ ആഗോള ലോജിസ്റ്റിക് കേന്ദ്രമാവുക സൗദിയുടെ ലക്ഷ്യമാണ്. ഇതിന്റെകൂടി ഭാഗമാണ് തുറമുഖ വികസനം കൂടി വരുന്ന ഈ പദ്ധതി. 2028ഓടെ ഈ ഇടനാഴി യാഥാർത്ഥ്യമാകും.

TAGS :

Next Story