Quantcast

ദമ്മാം നടുവണ്ണൂർ ഗ്ലോബൽ ഫോറത്തിന് പുതിയ ഭാരവാഹികള്‍

പ്രസിഡണ്ട്‌ നാസർ കാവിൽന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റഹ്‌മാൻ കരയാട് ഉത്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    2 Feb 2025 7:47 PM IST

ദമ്മാം നടുവണ്ണൂർ ഗ്ലോബൽ ഫോറത്തിന് പുതിയ ഭാരവാഹികള്‍
X

ദമ്മാം: നടുവണ്ണൂർ ഗ്ലോബൽ ഫോറം വാർഷിക ജനറൽ ബോഡിയോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട്‌ നാസർ കാവിൽന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റഹ്‌മാൻ കരയാട് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ടിവി, ഗ്ലോബൽ കോർഡിനേറ്റർ ഷിറാഫ് മുലാട്, നസീർ എംപയര്‍, സന്തോഷ് വാകയാട്, ആയ അഷ്‌റഫ്‌ കുരുടി മുക്ക്, എന്നിവര്‍ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

റിയാസ്കയക്കിൽ (പ്രസിഡന്റ് ) ജിഷാദ് ചമ്പോട്ട് (ജന.സെക്രട്ടറി) നിസാർ കൊല്ലോറത്ത് (ട്രഷറർ) ശ്രീജിത്ത് കാവിൽ (ചാരിറ്റി കോർഡിനേറ്റർ) നാസർ കാവിൽ (മുഖ്യ രക്ഷാധികാരി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. സന്തോഷ് വകയാട്, വാഹിദ് എന്നിവരെ വൈ:പ്രസിടന്‍റുമാരായും ഫൻസബ് റഹ്മാൻ നവാസ് വകയാട് എന്നിവരെ ജോയൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങളായി അർഷാദ്, ഷുഹൈബ്, നസീർ, സുധീർ, ഷബീർ, ഷിറാഫ്, സാജിദ് പാറമ്മൽ, ഷിനാഫ് , സിദ്ധിക്ക് എന്നിവരെയും, റഹ്മാൻ കാരയാട്, നവാസ് വി.കെ ,അഷ്‌റഫ്‌ ടി.വി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞടുത്തു.

TAGS :

Next Story