നിലമ്പൂര്‍ വിജയം ഭരണമാറ്റത്തിന്‍റെ സൂചന : ജുബൈൽ ഒ.ഐ.സി.സി
ദമ്മാം: ദമ്മാം ഒഐസിസി ജുബൈൽ ഏരിയ കമ്മറ്റി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. കമ്മറ്റി പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷത വഹിച്ച പരിപാടി മുൻ ഗ്ലോബൽ സെക്രട്ടറി അഷ്‌റഫ് മുവാറ്റുപുഴ ഉദ്‌ഘാടനം ചെയ്തു. റീജിയണൽ കമ്മറ്റി ഭാരവാഹികളായ വിൽസൺ തടത്തിൽ , ഉസ്മാൻ കുന്നംകുളം , ലിബി ജെയിംസ് , കെഎംസിസി മുൻ ഭാരവാഹികളായ നൗഷാദ് തിരുവനന്തപുരം , ഷംസുദീൻ പള്ളിയാലിൽ , ഏരിയ കമ്മറ്റി വൈസ് പ്രസിഡന്റ് ആഷിഖ് കെ.വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കേക്ക് മുറിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ സന്തോഷം പങ്കിട്ടു.
കഴിഞ്ഞ 9 വർഷക്കാലത്തെ എല്‍.ഡി.എഫ് ഭരണത്തിലെ അഴിമതിയും , സ്വജന പക്ഷപാതവും ഇടതുപക്ഷത്തെ ജനങ്ങളില്‍ നിന്നും അകറ്റി. നിലമ്പൂര്‍ ഫലം ഭരണമാറ്റത്തിന്റെ സൂചനയാണെന്നും ജുബൈൽ ഒഐസിസി അഭിപ്രായപ്പെട്ടു. ജുബൈൽ ഒഐസിസി സംഘടിപ്പിച്ച നിലമ്പൂര്‍ ഭൂരിപക്ഷ പ്രവചന മത്സരത്തിൽ വിജയിച്ച നജീബ് നസീറിന് തോമസ് മാത്യു മാമൂടാൻ സമ്മാനം കൈമാറി. ചടങ്ങിൽ വെച്ച് ജുബൈൽ ഒഐസിസി ജീവകാരുണ്യ പ്രവർത്തന മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ജുബൈൽ ഒഐസിസി കുടുംബ വേദിയുടെ ആദരം അഷിക് കെ.വിക്ക് പ്രസിഡന്റ് നജീബ് സസിർ കൈമാറി. 2026 നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജുബൈൽ ഒഐസിസി മിഷൻ 2026 ന്റെ പ്രവർത്തന ഉദ്‌ഘാടനവും നടന്നു. വിൽസൺ പാനായിക്കുളം സ്വാഗതവും, അൻഷാദ് ആദം നന്ദിയും രേഖപ്പെടുത്തി.
Adjust Story Font
16

