Quantcast

പുതുപ്പള്ളി വിജയത്തിൽ ഒഐസിസി ആഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    9 Sept 2023 5:02 PM IST

പുതുപ്പള്ളി വിജയത്തിൽ ഒഐസിസി ആഘോഷം സംഘടിപ്പിച്ചു
X

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ്റെ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒഐസിസി അൽ ഹസ്സ ഏരിയാ കമ്മറ്റി മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ വിജയാഘോഷം സംഘടിപ്പിച്ചു.

ഉമ്മൻ ചാണ്ടിയെ ജീവിതത്തിലുടനീളം ഇല്ലാ കഥകളുണ്ടാക്കി വേട്ടയാടിയവർ, മരണശേഷവും അദ്ദേഹത്തിൻ്റെ ആത്മാവിനെയും കുടുംബാംഗങ്ങളെയും പരിഹസിച്ചും, അപഹസിച്ചും നടത്തിയ കുപ്രചരണങ്ങൾക്കും, ഇടതുപക്ഷത്തിൻ്റെ ദുർഭരണത്തിനുമെതിരെ പുതുപ്പള്ളിയിലെ ജനങ്ങൾ ബാലറ്റിലൂടെ നൽകിയ മറുപടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

മധുര വിതരണം നടത്തിയും, ചാണ്ടി ഉമ്മൻ്റെ വിവിധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചും നടത്തിയ "വിജയാരവം പുതുപ്പള്ളി" പരിപാടിയിൽ

ചെയർമാൻ ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ഉമർ കോട്ടയിൽ, പ്രസാദ് കരുനാഗപ്പള്ളി, ഷമീർ പനങ്ങാടൻ, അർശദ് ദേശമംഗലം, നവാസ് കൊല്ലം, ലിജു വർഗ്ഗീസ്, റഫീഖ് വയനാട്, ഷാനി ഓമശ്ശേരി, അഫ്സൽ തിരൂർകാട് എന്നിവർ പ്രസംഗിച്ചു.

ശാഫി കുദിർ സ്വാഗതവും, റഷീദ് വരവൂർ നന്ദിയും പറഞ്ഞു. മൊയ്തു അടാടി, മുരളി ചെങ്ങന്നൂർ, ഷിബു സുകുമാരൻ, ഫാറൂക്ക് വാച്ചാക്കൽ, ഷാജി പട്ടാമ്പി,പ്രവീൺ സനയ്യ, ഷിബു സുക്കൈക്ക്, ഷമീർ പാറക്കൽ, വിനോദ് വൈശ്ണവ്,നസീം അഞ്ചൽ, സുധീരൻ മാട്ടുമ്മൽ, ഹമീദ് പൊന്നാനി, മഞ്ജു നൗഷാദ്, സെബി ഫൈസൽ, നജ്മ അഫ്സൽ, റുക്സാന റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story