ഓർഗനൈസേഷൻ ഫോർ റീജിനൽ യൂണിറ്റി ആൻഡ് മ്യുച്ചൽ അമിറ്റി ജിദ്ദയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു
ജിദ്ദ: ഓർഗനൈസേഷൻ ഫോർ റീജിനൽ യൂണിറ്റി ആൻഡ് മ്യുച്ചൽ അമിറ്റി (ഒരുമ) ജിദ്ദയിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊണ്ടോട്ടിയിലും അതിന്റെ പ്രാന്ത പ്രദേശങ്ങളിൽ നിന്നും ജിദ്ദയിലെത്തി വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകൾക്കും സ്ഥാപനങ്ങൾക്കും നേതൃത്വം നൽകുന്നവരുടെ കോഡിനേഷൻ കമ്മിറ്റിയാണ് ഒരുമ
കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന യോഗത്തിൽ വിവിധ പ്രാദേശിക കൂട്ടായ്മയിലും സ്ഥാപനങ്ങളിൽ നിന്നുമായി സൗഹൃദ സംഗമത്തിൽ പങ്കെടുത്ത പ്രതിനിധികൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രവാസികളുടെ സാമ്പത്തിക ക്രമീകരണം, ആരോഗ്യം, തൊഴിൽ, പരിശീലനം, കുടുംബം എന്നീ വിഷയങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ പ്രവാസ ലോകത്തും നാട്ടിലും സംഘടിപ്പിക്കുന്നതിന് വേണ്ടി ഒരുമയുടെ പ്രവർത്തങ്ങൾ വിപുലീകരിക്കും.
ജിദ്ദയിൽ കൊണ്ടോട്ടി സെന്റർ ജിദ്ദയുമായും നാട്ടിൽ കൊണ്ടോട്ടി സെന്റർ ട്രസ്റ്റുമായും സഹകരിച്ചാണ് വിവിധ പരിപാടികൾ ഒരുമ സംഘടിപ്പിക്കുന്നത്. 'പ്രവാസികളുടെ സാമ്പത്തിക ക്രമീകരണം' എന്ന വിഷയത്തിൽ ജിദ്ദയിലും നാട്ടിലും സെമിനാർ സംഘടിപ്പിക്കുയാണ് ഒരുമയുടെ അടുത്ത ആദ്യ പരിപാടി. കഴിഞ്ഞ ദിവസം ചേർന്ന സൗഹൃദ സംഗമത്തിൽ കബീർ തുറക്കൽ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി സലീം മധുവായി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കബീർ കൊണ്ടോട്ടി അദ്ധ്യക്ഷനായിരുന്നു. ട്രഷറർ പി സി അബു നന്ദി പറഞ്ഞു.
കൊണ്ടോട്ടി സെന്റർ ജിദ്ദ പ്രസിഡന്റ് മൊയ്ദീൻ കോയ കടവണ്ടി, ജനറൽ സെക്രട്ടറി റഹ്‌മത്തലി എരഞ്ഞിക്കൽ, എ.ടി ബാവ തങ്ങൾ, മൊയ്ദീൻ ഹാജി, കെ. കെ മുഹമ്മദ്, ഹസ്സൻ കൊണ്ടോട്ടി, ഗഫൂർ ചുണ്ടക്കാടൻ, ഗഫൂർ വളപ്പൻ, റഫീഖ് മാങ്കായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ ഉസ്മാൻ കോയ തുറക്കൽ, നാസറുദ്ദീൻ മുണ്ടപ്പലം, ബീരാൻ കോയിസ്സൻ, അബദുസമദ് പുളിക്കൽ, ഷംസുദ്ദീൻ ഖാസിയാരകം, അസ്‌ക്കർ അലി ഏക്കാടൻ, റയീസ് ചേനങ്ങാടൻ, ജാബിർ മധുവായി, റിയാസ് ചുള്ളിയൻ, ഗഫൂർ കൊണ്ടോട്ടി, ഹിദായത്തുള്ള, ജംഷി കടവണ്ടി, ഷഫീഖ് കെ.ടി, യൂസുഫ് കോട്ട, നാണി എ.ടി, റഫീഖ് ചെമ്പൻ, ലത്തീഫ് പൊന്നാട്, സുനീർ എക്കാ പറമ്പ്, മായിൻ കുമ്മാളി, ഷാഹുൽ ഹമീദ് മുണ്ടപ്പലം, ഷബീർ എ.ടി, റഫീഖ് മധുവായി, സാലിഹ് വാഴൂർ, നസ്‌റു എ.ടി, ജംഷീദ് പി.ടി, ബാദുഷ എക്കളത്തിൽ, ഷംസുദ്ദീൻ പള്ളത്തിൽ, ഇർഷാദ് കളത്തിങ്ങൽ, മുസ്ഥഫ എ.പി, നാസർ, സിറാജുദ്ദീൻ തുടങ്ങിവർ വിവിധ പ്രാദേശിക കൂട്ടായ്മകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചു.
Adjust Story Font
16