Quantcast

റമദാനിൽ മക്ക ഹറം പള്ളിയിലെ ഗോൾഫ് കാർട്ട് സേവനം 10 ലക്ഷത്തിലധികം പേർ ഉപയോഗിച്ചു

27ാം രാവിൽ മാത്രം അരലക്ഷത്തിലധികം ഉപയോക്താക്കൾ

MediaOne Logo

Web Desk

  • Published:

    1 April 2025 9:27 PM IST

Over 1 million people used the golf cart service at the Grand Mosque in Mecca during Ramadan
X

ജിദ്ദ: റമദാനിൽ മക്ക ഹറം പള്ളിയിലെ ഗോൾഫ് കാർട്ട് സേവനം 10 ലക്ഷത്തിലധികം പേർ ഉപയോഗിച്ചു. 27ാം രാവിൽ മാത്രം അരലക്ഷത്തിലധികം തീർഥാടകരാണ് ഗോൾഫ് വാഹനങ്ങൾ ഉപയോഗിച്ചത്. ഭിന്നശേഷിക്കാർക്ക് സൗജന്യമായിരുന്നു സേവനം.

വാർധക്യ സഹജമായ പ്രയാസങ്ങളുനുഭവിക്കുന്നവരും രോഗികളുമായ വിശ്വാസികളെ സഹായിക്കുന്നതിനായാണ് മക്കയിലെ മസജ്ദുൽ ഹറമിൽ ഗോൾഫ് കാർട്ട് സേവനം ആരംഭിച്ചത്. ഇക്കഴിഞ്ഞ റമദാനിൽ 10 ലക്ഷത്തിലധികം പേർ ഈ സേവനം ഉപയോഗിച്ചതായി ഇരുഹറം കാര്യാലയമാണ് അറിയിച്ചത്. റമദാൻ 27-ാം രാവിൽ മാത്രം 57,000-ത്തിലധികം ഉംറ തീർഥാടകർ ഗോൾഫ് വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. കഅബയെ പ്രദക്ഷിണം ചെയ്യാനും സഫ മർവ കുന്നുകൾക്കിടയിൽ സഅയ് ചെയ്യാനുമായാണ് ഉംറ തീർഥാടകർ ഇവ ഉപയോഗിച്ചത്.

കഅബ ത്വവാഫ് ചെയ്യുന്നവർക്ക് മാത്രമായി 50-ഓളം ഗോൾഫ് കാർട്ടുകൾ ഒരുക്കിയിരുന്നു. മസ്ജിദുൽ ഹറമിന്റെ മേൽത്തട്ടിലായിരുന്നു ഗോൾഫ് കാർട്ടുകളുടെ സേവനം. റമദാൻ 20 മുതൽ മൊബൈൽ ആപ്ലിക്കേഷൻ വഴിമാത്രമാക്കി ബുക്കിങ് നിയന്ത്രിച്ചിരുന്നു. 65 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായിരുന്നു പ്രഥമ പരിഗണന. സ്വന്തമായി ഓൺലൈൻ ബുക്കിങ് നടത്താൻ സാധിക്കാത്തവർക്ക്, നിശ്ചിത സർസിസ് പോയിൻറുകളിൽ നിന്ന് ബുക്കിങ് നടത്താനും സൗകര്യമൊരുക്കിയിരുന്നു. എന്നാൽ ഭിന്നശേഷിക്കാർക്കും അവരൊടൊപ്പമുള്ളവർക്കും ബുക്കിങ് ഇല്ലാതെ തന്നെ സേവനം ലഭ്യമാക്കി. കൂടാതെ ഭിന്നശേഷിക്കാർക്ക് സേവനം പൂർണമായും സൗജന്യമാക്കുകയും ചെയ്തു. തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമൈന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story