Quantcast

മുഖ്യമന്ത്രിയുടെ സന്ദർശനം; സൗദിയിൽ ഒരുക്കം തുടങ്ങി

സ്വാഗത സംഘ യോഗം യുഡിഎഫ് സംഘടനകൾ ബഹിഷ്‌കരിച്ചു

MediaOne Logo

Web Desk

  • Published:

    5 Oct 2025 9:21 PM IST

PINARAYI VIJAYAN
X

ദമ്മാം: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന് മുന്നോടിയായി സൗദിയിൽ സംഘാടക സമിതികളുടെ യോഗം ചേർന്നു. ജിദ്ദയിലും ദമ്മാമിലുമാണ് സംഘാടക സമിതികൾ യോഗം ചേർന്നത്. ദമ്മാമിൽ വിളിച്ച സ്വാഗത സംഘ യോഗത്തിൽ നിന്ന് യുഡിഎഫ് അനുകൂല പ്രവാസി കൂട്ടായ്മകൾ വിട്ടുനിന്നു.

ദമ്മാമിൽ ഈ മാസം 17നാണ് മുഖ്യമന്ത്രിയെത്തുക. മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാളോത്സവം പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി സൗദിയിലെത്തുക. റിയാദിലും ജിദ്ദയിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. മൂന്ന് ദിവസം നീളുന്നതാണ് പരിപാടികൾ.

മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കേരള ലോകസഭാംഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ ദമ്മാമിൽ വിളിച്ചു ചേർത്ത പരിപാടിയിൽ ഇടത് അനുകൂല കൂട്ടായ്മ ഭാരവാഹികളും സാമൂഹിക, സാംസ്‌കാരിക, ബിസിനസ് രംഗത്തുള്ളവരും പങ്കെടുത്തു. എന്നാൽ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു. വരാനിരിക്കുന്ന ത്രിതല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് കൊണ്ടുള്ള രാഷ്ട്രീയ സന്ദർശനം മാത്രമാണ് മുഖ്യമന്ത്രിയുടേതെന്നാണ് യുഡിഎഫ് സംഘടന ഭാരവാഹികൾ ആരോപിക്കുന്നത്.

TAGS :

Next Story