Quantcast

സൗദിയിൽ മഴ തുടരുന്നു;റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ റെഡ് അലർട്ട്

പടിഞ്ഞാറൻ മേഖലകളിൽ മഴ കുറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-12-12 15:22:32.0

Published:

12 Dec 2025 8:46 PM IST

സൗദിയിൽ മഴ തുടരുന്നു;റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ റെഡ് അലർട്ട്
X

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. റിയാദ്, കിഴക്കൻ പ്രവിശ്യകളിലെ വിവിധ ഇടങ്ങളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ കുറഞ്ഞിട്ടുണ്ട്.

സൗദിയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ ഉണ്ടായ വ്യാപക മഴക്കുശേഷമാണ് ഇപ്പോൾ കിഴക്ക് ഭാഗത്തും മഴ ശക്തമാകുന്നത്. അൽ മജ്മഅ, ഷെക്രഅ തുടങ്ങി റിയാദിന്റെ വിവിധ ഭാഗങ്ങളിലാണ് ശക്തമായ മഴയെത്തുക. ദമ്മാം, കോബാർ, ജുബൈൽ, ഹഫർ അൽ ബാത്തിൻ തുടങ്ങി കിഴക്കൻ പ്രവിശ്യകളിലും ഇന്നലെ രാത്രി മുതൽ റെഡ് അലർട്ട് നിലവിലുണ്ട്. അൽ ഖസിമിലെ വിവിധ ഇടങ്ങളിലും മഴയെത്തി. മക്കയുടെ ഉയർന്ന പ്രദേശങ്ങളിലും തെക്കൻ അതിർത്തി പ്രദേശങ്ങളിലും നേരിയ തോതിൽ മഴയുണ്ട്. സൗദിയിൽ മഴയ്ക്കു പിന്നാലെ തണുപ്പും വർധിച്ചു. തുറൈഫിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില രണ്ട് ഡിഗ്രിയാണ്. തബൂക്ക്, ഹാഇൽ, സകാക്ക എന്നിവിടങ്ങളിലും തണുപ്പ് വർധിച്ചിട്ടുണ്ട്.

TAGS :

Next Story