Quantcast

2030-ഓടെ 100ലധികം ലക്ഷ്യസ്ഥാനങ്ങൾ!; 3 പുതിയ നഗരങ്ങളിലേക്ക് കൂടി ചിറകുവിരിച്ച് 'റിയാദ് എയർ'

ജിദ്ദ, മാഡ്രിഡ്, മാഞ്ചസ്റ്റർ ന​ഗരങ്ങളിലേക്കാണ് സർവീസ്

MediaOne Logo

Web Desk

  • Published:

    20 April 2026 10:26 PM IST

Riyadh Airlines adds Jeddah, Madrid, and Manchester to its destinations
X

റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർലൈൻസ് തങ്ങളുടെ യാത്രാ ശൃംഖലയിലേക്ക് മൂന്ന് പുതിയ നഗരങ്ങളെക്കൂടി ഉൾപ്പെടുത്തി. സൗദിയിലെ വാണിജ്യ തലസ്ഥാനമായ ജിദ്ദ, സ്‌പെയിനിലെ മാഡ്രിഡ്, യുകെയിലെ മാഞ്ചസ്റ്റർ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാണ് എയർലൈൻസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലണ്ടൻ, കൈറോ, ദുബൈ എന്നീ നഗരങ്ങളിലേക്ക് നേരത്തെ തന്നെ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മൂന്ന് ലക്ഷ്യസ്ഥാനങ്ങൾ കൂടി പട്ടികയിൽ ഇടംപിടിക്കുന്നത്.

2030-ഓടെ ലോകമെമ്പാടുമുള്ള നൂറിലധികം അന്താരാഷ്ട്ര നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് (PIF) കീഴിലുള്ള റിയാദ് എയർലൈൻസ്, സൗദി അറേബ്യയെ ആഗോള വ്യോമയാന-ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിക്കും. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായി മാറാനുള്ള തയ്യാറെടുപ്പിലാണ് റിയാദ് എയർ. റിയാദിൽ നിന്ന് നേരിട്ടുള്ള അന്താരാഷ്ട്ര വിമാന യാത്രകൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ സർവീസുകൾ സഹായിക്കും.

TAGS :

Next Story