Quantcast

കോടീശ്വരന്മാരുടെ എണ്ണത്തിൽ അതിവേഗ വർധനവുള്ള നഗരങ്ങളിൽ റിയാദും ജിദ്ദയും

20,000ലധികം കോടീശ്വരന്മാരാണ് നിലവിൽ റിയാദിൽ ഉള്ളത്

MediaOne Logo

Web Desk

  • Published:

    10 April 2025 8:58 PM IST

Growth in Saudi Arabias non-oil sector
X

റിയാദ്: കോടീശ്വരന്മാരുടെ എണ്ണത്തിൽ അതിവേഗ വർധനവുള്ള നഗരങ്ങളിൽ സൗദിയിലെ റിയാദും ജിദ്ദയും. 30,000 ത്തിലേറെ കോടീശ്വരന്മാരാണ് ഇരുനഗരങ്ങളിലുമായുള്ളത്. 65 ശതമാനം വർധനവോടെ റിയാദാണ് ധനാഢ്യരുടെ എണ്ണത്തിൽ മുൻപിൽ. ഈ വർഷത്തെ വേൾഡ് വെൽതിയേസ്റ്റ് സിറ്റീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ.

റിയാദിൽ 65 ശതമാനവും ജിദ്ദയിൽ 50 ശതമാനവുമാണ് കോടിപതികളുടെ എണ്ണത്തിൽ വർധന. 20,000ലധികം കോടീശ്വരന്മാരാണ് നിലവിൽ റിയാദിൽ ഉള്ളത്. 10,400 കോടീശ്വരന്മാർ ജിദ്ദയിലുമുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സമ്പദ് വ്യവസ്ഥാ പരിഷ്‌കാരങ്ങളുടെ പ്രതിഫലനമാണ് നേട്ടത്തിന് കാരണമായത്. റിയാദിനെ ആഗോള സ്ഥാപനങ്ങളുടെ ഹെഡ്ക്വാർട്ടറാക്കി മാറ്റാനുള്ള തീരുമാനവും നേട്ടത്തിന് കാരണമായി. ചൈന, ഇന്ത്യ, അമേരിക്ക, ദുബൈ എന്നിവിടങ്ങളിലും കോടീശ്വരന്മാരുടെ എണ്ണത്തിൽ വർധനവുണ്ട്.

TAGS :

Next Story