റോഡപകട മരണങ്ങൾ കുറക്കാം; അടുത്ത 20 വർഷത്തേക്ക് 'സൗദി റോഡ് കോഡ്' നടപ്പാക്കുന്നു
സാമ്പത്തിക ലോജിസ്റ്റിക് മേഖലകളിലെ ചരക്ക് നീക്കം സുഗമമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും

റിയാദ്: സൗദി അറേബ്യയിലെ റോഡ് ഗതാഗത മേഖലയുടെ ഭാവി സുരക്ഷയും നിലവാരവും ഉറപ്പാക്കുന്നതിനായി 'സൗദി റോഡ് കോഡ്' നടപ്പിലാക്കുന്നു. അടുത്ത 20 വർഷത്തെ ഗതാഗത ആവശ്യങ്ങൾ മുൻനിർത്തി തയ്യാറാക്കിയ ഈ പദ്ധതിയിലൂടെ റോഡപകട മരണങ്ങൾ കുറക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിടുന്നതായി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് അറിയിച്ചു.
റോഡപകടങ്ങൾ മൂലമുള്ള മരണങ്ങളും പരിക്കുകളും ഗണ്യമായി കുറക്കുക, റോഡുകളുടെ ഗുണനിലവാരത്തിലും സുസ്ഥിരതയിലും ലോകത്ത് ആറാം സ്ഥാനത്ത് എത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ ഗതാഗതക്കുരുക്ക് കുറക്കാനും സാമ്പത്തിക ലോജിസ്റ്റിക് മേഖലകളിലെ ചരക്ക് നീക്കം സുഗമമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
റോഡുകളുടെ ആസൂത്രണം, രൂപകല്പന, നിർമാണം, അറ്റകുറ്റപ്പണി എന്നിവയിൽ രാജ്യത്തെ എല്ലാ വകുപ്പുകൾക്കും പിന്തുടരാവുന്ന ഒരു ഏകീകൃത സാങ്കേതിക മാർഗ്ഗരേഖയായി ഈ കോഡ് പ്രവർത്തിക്കും. ആരോഗ്യ പരിവർത്തന പദ്ധതിയുടെ ഭാഗമായി വിശ്വസനീയമായ വിവരങ്ങൾ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുക എന്നത് ഇതിന്റെ പ്രധാന ലക്ഷ്യമാണ്.
Adjust Story Font
16

