ടൂറിസം മേഖലയിൽ 102 ശതമാനം വളർച്ച നേടി സൗദി
അന്താരാഷ്ട്ര വിനോദ വരുമാനത്തിന്റെ വളർച്ചയിൽ ഒന്നാമത്

ജിദ്ദ: ടൂറിസം മേഖലയിൽ 102 ശതമാനം വളർച്ച നേടി സൗദി അറേബ്യ. ഈ വർഷത്തിന്റെ ഒന്നാം പാദത്തിലാണ് നേട്ടം. യുഎൻ ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഈ വർഷം ആദ്യ പാദത്തിൽ വിനോദസഞ്ചാരികളുടെ വളർച്ച നിരക്കിൽ സൗദി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്. മിഡിലീസ്റ്റ് രാജ്യങ്ങളിൽ സൗദിക്ക് രണ്ടാം സ്ഥാനവുമുണ്ട്.
ആദ്യ മൂന്ന് മാസത്തിനുള്ളിൽ അന്താരാഷ്ട്ര വിനോദ വരുമാനത്തിന്റെ വളർച്ചയിൽ ഒന്നാം സ്ഥാനവും സൗദിക്കാണ്. ആഗോളതലത്തിലാണ് രാജ്യം വൻ വളർച്ച നേടിയിരിക്കുന്നത്. യുഎൻ ടൂറിസം ഓർഗനൈസേഷൻ ഈ വർഷം മേയിൽ പുറത്തിറക്കിയ റിപ്പോർട്ടാണ് വളർച്ച ചൂണ്ടിക്കാണിക്കുന്നത്. 2019നെ അപേക്ഷിച്ച് ആഗോളതലത്തിൽ മൂന്നു ശതമാനവും മിഡിൽ ഈസ്റ്റിൽ 44 ശതമാനവും വളർച്ച നേടി.
ടൂറിസം വളർച്ചയിൽ മുന്നേറുന്നതിനായി വിവിധ ഘടകങ്ങൾ സഹായിച്ചിട്ടുണ്ട്. മൂന്ന് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന കേന്ദ്രം, ജീവിതനിലവാരം, ടൂറിസ്റ്റ് വിസകൾ, ആത്മീയ ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി പത്തോളം ഘടകങ്ങൾ റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്.
Adjust Story Font
16

