Quantcast

അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് വിലക്കി സൗദി

ആഗസ്ത് പതിനഞ്ച് മുതൽ ഒക്ടോബർ പതിനഞ്ച് വരെയാണ് വിലക്ക്

MediaOne Logo

Web Desk

  • Updated:

    2022-08-16 19:00:09.0

Published:

16 Aug 2022 11:57 PM IST

അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് വിലക്കി സൗദി
X

ദമ്മാം: സൗദി പരിസ്ഥിതി കൃഷി മന്ത്രാലയം അറേബ്യൻ ഉൾക്കടലിൽ അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് വിലക്കി. മത്സ്യത്തിന്റെ പ്രജനനകാലം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആഗസ്ത് പതിനഞ്ച് മുതൽ ഒക്ടോബർ പതിനഞ്ച് വരെയാണ് വിലക്ക്. ഫിഷറീസ് അതോറിറ്റിയാണ് നിരോധനം പ്രഖ്യാപിച്ചത്.

ഗൾഫ് സഹകരണ കൗൺസിലിന്റെ ഏകോപനത്തോടെയാണ് നിരോധനം. ആറ് ജി.സി.സി രാജ്യങ്ങളും സമാനമായ രീതിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തിന്റെ പ്രജനന സംരക്ഷണവുമായി ബന്ധപ്പെട്ടാണ് വിലക്കേർപ്പെടുത്തുന്നതെന്ന് മന്ത്രാലയ ഡയറക്ടർ ജനറൽ അമർ അൽമുതൈരി പറഞ്ഞു.

TAGS :

Next Story