Quantcast

മിടുക്കരായ വിദ്യാർഥികൾക്ക് പ്ലസ് ടുവിന് ചേരാതെ ഡിഗ്രി പഠനം ആരംഭിക്കാൻ അവസരമൊരുക്കാനൊരുങ്ങി സൗദി

വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ സൗദിയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും രൂപം നല്‍കുന്നുണ്ട്. സ

MediaOne Logo

Web Desk

  • Published:

    28 Sep 2021 4:11 PM GMT

മിടുക്കരായ വിദ്യാർഥികൾക്ക് പ്ലസ് ടുവിന് ചേരാതെ ഡിഗ്രി പഠനം ആരംഭിക്കാൻ അവസരമൊരുക്കാനൊരുങ്ങി സൗദി
X

സൗദിയിലേക്ക് വിദേശ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വിസകൾ അനുവദിക്കാൻ സൗദി അറേബ്യ. രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശെയ്ഖ് അറിയിച്ചു. ബിരുദ പഠനത്തിന് ചേരാൻ ഹയർസെക്കണ്ടറി പൂർത്തിയാക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യാൻ ആലോചിക്കുന്നതായും മന്ത്രാലയം അറിയിച്ചു.

വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ സൗദിയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും രൂപം നല്‍കുന്നുണ്ട്. സർവകലാശാലകള്‍ ആരംഭിച്ചാൽ വിദേശ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വിസകള്‍ അനുവദിക്കും. വിദേശ സര്‍വകലാശാലകളുമായി സ്റ്റുഡന്‍റ്സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് ശാസ്ത്ര- സാങ്കേതിക വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

സൗദിയിൽ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ക്യാംപസ് റിക്രൂട്ട്മെന്റുകൾ സജീവമാക്കും. സൗദി പൗരന്മാർക്ക് പരമാവധി ജോലികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. പഠന സമയത്ത് തന്നെ അതിനാവശ്യമായ പരിശീലന പരിപാടികള്‍ ഇതിന്റെ ഭാഗമായി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പാസ്സാവാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കും. 2025ഓടെ കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശന നിരക്ക് 40 ശതമാനവും 2030ഓടെ അത് 90 ശതമാനവുമാക്കും.

TAGS :

Next Story