Quantcast

ലെബനാനെതിരായ ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച് സൗദി

ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു

MediaOne Logo

Web Desk

  • Published:

    7 Jun 2026 1:06 PM IST

Saudi Arabia condemns Israeli attacks on Lebanon
X

റിയാദ്: ലെബനാനെതിരെ തുടരുന്ന ഇസ്രായേലിന്റെ കടുത്ത ആക്രമണങ്ങളെ സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ലെബനന്റെ പരമാധികാരത്തിന്മേലും അവിടുത്തെ സൈന്യത്തിന്മേലും നടക്കുന്ന ആക്രമണങ്ങളെ രാജ്യം പൂർണമായി തള്ളിക്കളയുന്നതായി മന്ത്രാലയം വ്യക്തമാക്കി.

ദേശീയ ചുമതലകൾ നിർവഹിക്കുന്നതിനിടയിൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ലെബനാൻ സൈന്യത്തിലെ അംഗങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്ന്, ഇരകളുടെ കുടുംബങ്ങളോടും ലെബനൻ ഗവൺമെന്റിനോടും അവിടുത്തെ ജനങ്ങളോടും മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ലെബനാന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന എല്ലാ സാഹചര്യങ്ങളിലും ലെബനാനോടും അവിടുത്തെ സഹോദരങ്ങളായ ജനങ്ങളോടുമുള്ള സൗദി അറേബ്യയുടെ ഐക്യദാർഢ്യം മന്ത്രാലയം ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞു

TAGS :

Next Story