Quantcast

ഇനി ഒരുക്കം; 2034 ഫിഫ വേൾഡ് കപ്പിനായുള്ള സുപ്രീം അതോറിറ്റിക്ക് രുപം നൽകി സൗദി

കിരീടാവകാശി മുഹമ്മദ്ബിൻ സൽമാനാണ് അതോറിറ്റിയുടെ അധ്യക്ഷൻ

MediaOne Logo

Web Desk

  • Published:

    12 Dec 2024 8:48 PM IST

More than 150,000 jobs in Saudi Arabia during the World Cup
X

റിയാദ്: 2034 ഫിഫ വേൾഡ് കപ്പിനായുള്ള സുപ്രീം അതോറിറ്റിക്ക് രുപം നൽകി സൗദി അറേബ്യ. ഇന്നലെയായിരുന്നു 2034 ഫിഫ വേൾഡ് കപ്പിന് ആഥിത്യമരുളുന്ന രാജ്യം സൗദിയാണെന്ന ഫിഫയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് വേൾഡ് കപ്പിനായുള്ള സുപ്രീം അതോറിറ്റിക്ക് രുപം നൽകിയത്. കിരീടാവകാശി മുഹമ്മദ്ബിൻ സൽമാനായിരിക്കും അതോറിറ്റിയുടെ അധ്യക്ഷൻ. 48 ടീമുകൾ ഉൾപ്പെടുന്ന വേൾഡ് കപ്പിന് അന്താരാഷ്ട്ര നിലവാരം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് അതോറിറ്റിക്ക് രൂപം നൽകിയത്. കായികം, സാംസ്‌കാരികം, ഗതാഗതം, വിനോദം, സാമ്പത്തികം, എന്നിവയിലെ മന്ത്രിമാർ ഉൾപ്പെടുന്നതാണ് അതോറിറ്റി. 2034 ൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പിന്റെ മേൽനോട്ടം അതോറിറ്റിക്ക് കീഴിലായിരിക്കും. ആഗോള സാമ്പത്തിക, കായിക, വിനോദ, സാംസ്‌കാരിക കേന്ദ്രമായി സൗദിയെ വളർത്തുകയാണ് ലക്ഷ്യം.

TAGS :

Next Story