Quantcast

സൗദിയിൽ കുറഞ്ഞ വിലക്ക് ലഭ്യമായവ കൂടിയ വിലക്ക് വാങ്ങി; ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയിൽ സൗദിയിൽ അന്വേഷണം

ഡക്റ്റൈൽ കാസ്റ്റ് അയൺ പൈപ്പുകളും ട്യൂബുകകളും വാങ്ങിയതിലാണ് നടപടി

MediaOne Logo

Web Desk

  • Published:

    3 March 2026 9:23 PM IST

സൗദിയിൽ കുറഞ്ഞ വിലക്ക് ലഭ്യമായവ കൂടിയ വിലക്ക് വാങ്ങി; ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയിൽ സൗദിയിൽ അന്വേഷണം
X

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഡക്റ്റൈൽ കാസ്റ്റ് അയൺ പൈപ്പുകൾക്കും ട്യൂബുകൾക്കുമെതിരെ ഉന്നയിക്കപ്പെട്ട 'ആന്റി ഡംപിങ്' ആരോപണങ്ങളിൽ സൗദി ജനറൽ അതോറിറ്റി ഫോർ ഫോറിൻ ട്രേഡ് (GAFT) നിർണായകമായ ഹിയറിങ് നടത്തി. അതോറിറ്റിക്ക് കീഴിലുള്ള ട്രേഡ് റെമഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

ഒരു വിദേശ കമ്പനി അവരുടെ ഉൽപന്നം സ്വന്തം നാട്ടിൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് മറ്റൊരു രാജ്യത്തെ വിപണിയിൽ എത്തിക്കുന്നതിനെയാണ് ഡംപിങ് എന്ന് വിളിക്കുന്നത്. മറ്റു രാജ്യങ്ങളിലെ പ്രാദേശിക കമ്പനികളുമായി മത്സരിക്കാനും ആ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനുമാണിത്.

ഇന്ത്യയിൽ ഉൽപാദിപ്പിക്കുകയോ അവിടെനിന്ന് കയറ്റുമതി ചെയ്യുകയോ ചെയ്യുന്ന 100 മിമി മുതൽ 1000 മിമി വരെ വ്യാസമുള്ള ഇരുമ്പ് പൈപ്പുകളെയും ട്യൂബുകളെയുമാണ് ഈ അന്വേഷണം ബാധിക്കുന്നതെന്ന് അതേറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിലാണ് ഈ അന്വേഷണം ആരംഭിച്ചത്. ഹിയറിങ്ങിൽ പങ്കെടുത്ത എല്ലാ കക്ഷികൾക്കും തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കാനും മറ്റു കക്ഷികളുടെ അഭിപ്രായങ്ങൾ അവലോകനം ചെയ്യാനും അവസരം നൽകിയിരുന്നു.

TAGS :

Next Story