ഉറുഗ്വേയെ നേരിടാൻ സൗദി തയ്യാർ: കോച്ച് ജോർജിയോസ് ഡോണിസ്
മത്സരം നാളെ യുഎസിലെ മിയാമി സ്റ്റേഡിയത്തിൽ

മിയാമി/റിയാദ്: 2026 ഫിഫ ലോകകപ്പിൽ ഉറുഗ്വേയ്ക്കെതിരായ തങ്ങളുടെ ആദ്യ മത്സരത്തിന് സൗദി ടീം തയ്യാറാണെന്ന് കോച്ച് ജോർജിയോസ് ഡോണിസ്. ചൊവ്വാഴ്ച മത്സരം നടക്കുന്ന മിയാമി സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവേ ഡോണിസ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാവരും തയ്യാറാണെന്നും രാജ്യത്തെ ക്ലബ്ബുകളിൽ പ്രവർത്തിച്ചതിനാൽ തനിക്ക് സൗദി ഫുട്ബോളിനെ നന്നായി അറിയാമെന്നും ഡോണിസ് പറഞ്ഞു. 1994-ലെ ഫിഫ ലോകകപ്പിൽ 16-ാം റൗണ്ടിൽ എത്തിയതുപോലുള്ള നല്ല ഓർമകൾ തങ്ങൾക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും സുപ്രധാന ടൂർണമെന്റിൽ നല്ല ഫലങ്ങൾ തന്നെയാണ് തേടുന്നതെന്നും വ്യക്തമാക്കി.
ഇക്കുറി ലോകകപ്പിന് ധാരാളം ടീമുകളുണ്ടെന്നും ഇത് പോസിറ്റീവ് ആണെന്നും ഡോണിസ് അഭിപ്രായപ്പെട്ടു. എല്ലാ ടീമുകൾക്കും മുന്നേറാനും രണ്ടാം റൗണ്ടിലെത്താനും അവസരമുണ്ടെന്നും പറഞ്ഞു. നാളെ സൗദി സമയം 1.00 AM നാണ് സൗദി -ഉറുഗ്വേ മത്സരം.
Adjust Story Font
16

