ചൈനയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താൻ സൗദി
സൗദി ഉന്നതതല സമിതി ഈ മാസാവസാനം ചൈന സന്ദർശിക്കും

ദമ്മാം: ചൈനയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. സൗദിയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഈ ആഴ്ച ചൈനയിലെത്തും. സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹിന്റെ നേതൃത്വത്തിലാണ് സംഘം ചൈന സന്ദർശിക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഉന്നതതല പ്രതിനിധികളും സംഘത്തിലുണ്ടാകും. ആഗസ്ത് 29വരെ നീണ്ട് നിൽക്കുന്ന സന്ദർശനത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യപാര നിക്ഷേപ വിഷയങ്ങൾ ചർച്ച ചെയ്യും. ചൈനയെ സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാക്കി മാറ്റുകയാണ് പ്രധാന ലക്ഷ്യം.
സമിതി ചൈനീസ് വാണിജ്യ മന്ത്രി വാങ് വെന്റാവോയുടെ അധ്യക്ഷതയിലുള്ള സംയുക്ത വ്യാപാര, നിക്ഷേപ, സാങ്കേതിക സമിതിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം പ്രതിവർഷം100 ബില്യൺ ഡോളറിന് മുകളിലെത്തിക്കുക എന്നതും സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. ഇത് വഴി ചൈനയെ രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാക്കിമാറ്റുകയാണ് സൗദി. അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനും എണ്ണ ഇതര മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിനും സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് സന്ദർശനം.
Adjust Story Font
16

