Quantcast

ആണവോർജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് സൗദി പ്രതിജ്ഞാബദ്ധം: ഊർജമന്ത്രി

പശ്ചിമേഷ്യയിലെ ആണവ നിർവ്യാപനത്തിനായി 1995ൽ ഒപ്പിട്ട കരാർ നടപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും സൗദി അറേബ്യ യോഗത്തിൽ സൂചിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    20 Sept 2021 11:25 PM IST

ആണവോർജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് സൗദി പ്രതിജ്ഞാബദ്ധം: ഊർജമന്ത്രി
X

ആണവോർജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ഊർജമന്ത്രി. ആണവ നിരായുധീകരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനീവയിൽ ചേർന്ന ഇന്‍റർനാഷണൽ ആറ്റോമിക് എനർജി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ.

സൗദി നാഷണൽ ആറ്റോമിക് എനർജി പ്രോജക്റ്റ് നിശ്ചിത സമയത്തിനകം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമേ സൗദി ആണവോർജം ഉപയോഗിക്കൂ. ആണവായുധങ്ങളുടെ വ്യാപന നിരോധന ഉടമ്പടി പാലിക്കേണ്ടതിന്‍റെ പ്രാധാന്യം വർധിക്കുകയാണ്. വിഷയത്തിൽ ഇറാന്‍റെ കാര്യത്തിൽ വ്യക്തയില്ലാത്തതും മന്ത്രി ചൂണ്ടിക്കാട്ടി.

മിഡിൽ ഈസ്റ്റിൽ ആണവായുധങ്ങളുടെ വ്യാപനം തടയണം. ഒപ്പം ആണവോർജ്ജത്തിന്‍റെ സമാധാനപരമായ ഉപയോഗത്തിൽ സഹകരണം പ്രോത്സാഹിപ്പിക്കുകയും വേണം. ഇതിനായി ഒന്നിച്ചു പ്രവർത്തിക്കണമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. പശ്ചിമേഷ്യയിലെ ആണവ നിർവ്യാപനത്തിനായി 1995ൽ ഒപ്പിട്ട കരാർ നടപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും സൗദി അറേബ്യ യോഗത്തിൽ സൂചിപ്പിച്ചു.

TAGS :

Next Story