'സൗദി-യൂറോപ്യൻ യൂണിയൻ സഹകണം ശക്തിപ്പെടുത്തും'- വിദേശകാര്യ സഹമന്ത്രി
യൂറോപ്യൻ പാർലമെന്റിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമാണ് പ്രഖ്യാപനം

റിയാദ്: സൗദി - യൂറോപ്യൻ യൂണിയൻ സഹകണ മേഖല ശക്തിപ്പെടുത്തുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ. യൂറോപ്യൻ പാർലമെന്റിൽ വൈസ് പ്രസിഡന്റ് പീന പീച്ചിയേനോ ഉൾപ്പെടെയുള്ള യൂറോപ്യൻ പാർലമെന്റ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് പ്രഖ്യാപനം.
അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ നിയന്ത്രിക്കുന്ന യൂറോപ്യൻ പാർലമെന്റ് പ്രതിനിധി സംഘത്തിന്റെ തലവൻ റെയ്നോൾഡ് ലോപട്കയുമായും അദ്ദേഹം ചർച്ച നടത്തി. സൗദിയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ ബന്ധം, വിവിധ പ്രാദേശിക- അന്താരാഷ്ട്ര വിഷയങ്ങളിലുള്ള രാജ്യത്തിന്റെ നിലപാടുകൾ, പ്രാദേശിക - അന്താരാഷ്ട്ര സുരക്ഷ, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, ഇരു കക്ഷികളുടെയും ഇടയിൽ നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവ പ്രധാന ചർച്ചാ വിഷയങ്ങളായി. യൂറോപ്യൻ പാർലമെന്റിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടന്നു.
Adjust Story Font
16

