Quantcast

സൗദിയിൽ വ്യാജ കാലാവസ്ഥ പ്രവചനം നടത്തിയവർക്ക് ഒന്നര ലക്ഷം റിയാൽ പിഴ

സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു പ്രവചനം

MediaOne Logo

Web Desk

  • Published:

    21 Aug 2025 8:45 PM IST

Community service instead of prison for traffic violators in Kuwait.
X

റിയാദ്: സൗദിയിൽ വ്യാജ കാലാവസ്ഥ പ്രവചനം നടത്തിയവർക്ക് പിഴ ഈടാക്കി. ഒന്നര ലക്ഷം റിയാലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിഴ ഈടാക്കിയത്. സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു കാലാവസ്ഥ പ്രവചനം.

സൗദിയിൽ വ്യാജ കാലാവസ്ഥ പ്രവചനം വ്യാപകമായതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. നിരവധി സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് അനധികൃതമായി കാലാവസ്ഥ പ്രവചനം നടത്തിയതിനാണ് ശിക്ഷ.

ആർട്ടിക്കിൾ ഒമ്പതിന്റെ ലംഘനമാണ് കണ്ടെത്തിയത്. കാലാവസ്ഥാ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കൽ, പൊതു സുരക്ഷ സംരക്ഷിക്കൽ, നിയമാനുസൃത ബോധവൽക്കരണം തുടങ്ങിയവയുടെ ഭാഗമായാണ് നടപടി. ഔദ്യോഗിക ലൈസൻസ് ഇല്ലാതെ കാലാവസ്ഥാ പ്രവചനം നടത്തുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കർശന പരിശോധനയും നടപടികളുമാണ് നിലവിൽ രാജ്യം സ്വീകരിക്കുന്നത്.

TAGS :

Next Story