Quantcast

ഇറാനുമായി വീണ്ടും ചർച്ച നടത്തി സൗദി

പാകിസ്താനുമായും വിദേശകാര്യ മന്ത്രി ചർച്ച നടത്തി

MediaOne Logo

Web Desk

  • Published:

    11 May 2026 9:30 PM IST

Saudi Foreign Minister holds talks with Iranian and Pakistani foreign ministers
X

റിയാദ്: ഇറാൻ, പാകിസ്താൻ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഫോൺ വഴിയാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയും പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദറുമായും അദ്ദേഹം ചർച്ച നടത്തിയത്. നയതന്ത്ര നീക്കത്തിലൂടെ സംഘർഷത്തിന് പരിഹാരം കാണണമെന്ന് ഇരുവരോടും സൗദി അറേബ്യ ആവശ്യപ്പെട്ടു. വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിക്കിടെയാണ് ചർച്ചകൾ.

സമാധാന പദ്ധതിക്ക് ഇറാൻ നൽകിയ മറുപടി യുഎസ് തള്ളിയ ശേഷമാണ് സൗദി വിദേശകാര്യ മന്ത്രിയുമായി ചർച്ച നടന്നത്. വിഷയത്തിൽ പാകിസ്താന്റെ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കുന്നതായി സൗദി ആവർത്തിച്ചു. പുതിയ നീക്കങ്ങൾ ഇരുവരും ചർച്ച ചെയ്തു. അമേരിക്കയുമായി നടക്കുന്ന സംഭാഷണത്തിന്റെ വിശദാംശങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രി സൗദിയുമായി പങ്കുവെച്ചു. നയതന്ത്രത്തിലൂടെയുള്ള പ്രശ്ന പരിഹാരത്തിനും മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കുമാണ് പിന്തുണയെന്ന് മന്ത്രിമാർ വ്യക്തമാക്കി.

TAGS :

Next Story