Quantcast

സൈനിക ആയുധ നിർമാണ മേഖലയിൽ 342 ലൈസൻസുകൾ നൽകി സൗദി

അഞ്ചു വർഷത്തിനകം കൂടുതൽ ലൈസൻസുകൾ

MediaOne Logo

Web Desk

  • Updated:

    2023-02-25 18:26:28.0

Published:

25 Feb 2023 6:08 PM GMT

Saudi Arabia foundation day celebrations
X

റിയാദ്: സൈനിക മേഖലയിലേക്കാവശ്യമായ ഉത്പന്നങ്ങളും ആയുധങ്ങളും നിർമിക്കാൻ കഴിഞ്ഞ വർഷം 342 ലൈസൻസുകൾ അനുവദിച്ചതായി സൗദി അറേബ്യ. ആയുധ നിർമാണ രംഗത്ത് വിദേശ കമ്പനികൾക്കും ലൈസൻസ് അനുവദിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സൈനിക വ്യവസായ മേഖലയിൽ 2022 അവസാനം വരെ 192 കമ്പനികളാണ് രംഗത്തെത്തിയത്. ഇവർക്കായി ആകെ 342 ലൈസൻസുകൾ നൽകിയതായി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിൽ കൂടുതൽ അവസരങ്ങളൊരുക്കും.

ഏകദേശം 4300 കോടി റിയാൽ നിക്ഷേപം ആകർഷിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിന്റെ ശക്തമായ സമ്പദ്വ്യവസ്ഥയിൽ നിന്ന് പ്രയോജനം നേടുന്നതിന് അന്താരാഷ്ട്ര നിക്ഷേപകർക്ക് ആകർഷകമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കും. സൗദിയിലെ സൈനിക ആയുധ നിർമാണ മേഖലയിൽ സ്വയം പര്യാപ്തമാകുന്നതിന്റെ ഭാഗമായാണ് പുതിയ ശ്രമങ്ങൾ.


Saudi Arabia issued 342 licenses in the field of military weapons manufacturing

TAGS :

Next Story