Quantcast

പുതിയ കാലത്തിനായി... എഐ ടൂറിസം വിഷനുമായി സൗദി

ടൂറിസം രംഗത്തുള്ളവർക്ക് വിവിധ ടൂളുകളുമായി ടൂറിസം എക്‌സ് പ്ലാറ്റ്ഫോം

MediaOne Logo

Web Desk

  • Published:

    29 Jun 2026 6:07 PM IST

Saudi Arabia launches AI tourism vision
X

റിയാദ്: ഭാവി ടൂറിസത്തിനായി എഐ ടൂറിസം വിഷൻ ആരംഭിച്ചതായി സൗദി ടൂറിസം മന്ത്രാലയം. ഡിജിറ്റൽ പരിവർത്തനത്തിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിലുടെയും ഭാവി ടൂറിസത്തെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. ടൂറിസം അനുഭവങ്ങൾ മെച്ചപ്പെടുത്തുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക, നിക്ഷേപകരെയും പ്രൊഫഷണലുകളെയും ശാക്തീകരിക്കുക, ടൂറിസം നവീകരണത്തിൽ ആഗോള കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.

ടൂറിസം എഐക്കായുള്ള ആഗോള പ്ലാറ്റ്ഫോമായ ടൂറിസം എക്‌സാണ് എഐ ടൂറിസം വിഷന് കീഴിലുള്ള പ്രധാന നാഴികക്കല്ല്. മേഖലയുടെ ഭാവിയിലേക്കുള്ള പുതിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറായി ഇത് പ്രവർത്തിക്കും.

ടൂറിസം എക്സിന്റെ ബീറ്റാ പതിപ്പിൽ ടൂറിസം ബിസിനസ്സ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ടൂളുകളുണ്ടാകും. ഹോട്ടൽ ഇന്റീരിയർ എഐ ഡിസൈനർ, മെനുക്രാഫ്റ്റ് എഐ, എഐ ഐഡന്റിറ്റി ഡിസൈനർ, അക ഹോട്ടൽ എസ്ഒപി ജനറേറ്റർ, ടൂർ ഗൈഡ് എഐ അസിസ്റ്റന്റ്, എഐ ടൂർ സ്‌ക്രിപ്റ്റ് ജനറേറ്റർ എഐ പവർഡ് ടൂളുകളാണുണ്ടാകുക. ടൂറിസം ബിസിനസുകളെയും പ്രൊഫഷണലുകളെയും പിന്തുണയ്ക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണിവ.

TAGS :

Next Story