Quantcast

ഗസ്സയെ ചേർത്തുപിടിച്ച് സൗദി

കിങ് സൽമാൻ റിലീഫ് സെന്റർ വഴി മാത്രം നൽകിയത് 1.8 ബില്യൺ റിയാൽ

MediaOne Logo

Web Desk

  • Published:

    8 Aug 2026 9:23 PM IST

Saudi Arabia Provides SAR 1.8 Billion in Aid to Gaza Through KSrelief
X

റിയാദ്: ഇസ്രായേൽ അധിനിവേശത്തിൽ തകർന്ന ഗസ്സയെ ചേർത്തുപിടിച്ച് സൗദി. കിങ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡ് വഴി മാത്രം ഗസ്സക്ക് രാജ്യം നൽകിയ സഹായം 1.8 ബില്യൺ റിയാലായി. സൽമാൻ സെന്റർ ഔദ്യോഗിക വക്താവ് ഡോ. സാമിർ അൽജുതൈലിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രത്തിന്റെ സഹായത്തിന് പുറമേ മറ്റ് സഹായങ്ങളും എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, പോഷകാഹാരം എന്നിവയുൾപ്പെടെ നിരവധി പദ്ധതികളിലായാണ് സഹായം വിതരണം ചെയ്തതെന്നും പറഞ്ഞു. ഗസ്സയിൽ പ്രവർത്തിക്കുന്ന എല്ലാ യുഎൻ സംഘടനകളെയും കേന്ദ്രം പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story