Quantcast

റേഡിയേഷൻ നില സാധാരണ പരിധിയിലെന്ന് ആവർത്തിച്ച് സൗദി

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ട സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്

MediaOne Logo

Web Desk

  • Published:

    22 Jun 2025 4:27 PM IST

Saudi Arabia reiterates that radiation levels are within normal limits
X

റിയാദ്: ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് സൗദിയിൽ റേഡിയേഷൻ നില സാധാരണ പരിധിയിലെന്ന് ആവർത്തിച്ച് സൗദി. ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബിട്ട സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

ഫോർദോ, നതൻസ്, ഇസ്ഫഹാൻ തുടങ്ങിയ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ബിഗ് 2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാൻ അറിയിച്ചു. ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ സൗദിയിലുടനീളം നിലനിൽക്കുന്ന ആണവവികിരണ നിലകൾ സാധാരണ പരിധിക്കുള്ളിലാണ്. മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. വായുവിൽ റേഡിയോ ആക്ടീവ് കണങ്ങൾ, വാതകങ്ങൾ എന്നിവ നിരീക്ഷിക്കാൻ പ്രത്യേക ഫിൽറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ആണവ അടിയന്തരാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളെ മുൻകൂട്ടി പ്രതിരോധിക്കും. ഇതിനായുള്ള മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. റേഡിയേഷൻ നില നിലവിൽ സാങ്കേതികമായി അംഗീകരിച്ച പരിധിയിലാണ് തുടരുന്നത്.

TAGS :

Next Story