Quantcast

മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു

ഗ്രൗണ്ടിലെ കൂട്ടിയിടിയെ തുടർന്ന് ജിദ്ദ സർവീസ് റദ്ദാക്കി

MediaOne Logo

Web Desk

  • Published:

    9 July 2026 5:30 PM IST

Saudia and Philippine Airlines aircraft collided at Manila Airport
X

റിയാദ്: ഫിലിപ്പീൻസിലെ മനില വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങളാണ് ഗ്രൗണ്ടിൽ വെച്ച് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് സൗദി എയർലൈനിന്റെ ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയാതായി അധികൃതർ അറിയിച്ചു.

ഫിലിപ്പീൻസിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സൗദി എയർലൈൻസിന്റെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനവും ഫിലിപ്പൈൻ എയർലൈൻസിന്റെ എയർബസ് എ320 വിമാനവും ഗ്രൗണ്ടിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ജിദ്ദയിലേക്ക് പുറപ്പെടാനിരിക്കുന്ന സൗദി എയർലൈനാണ് ഗ്രൗണ്ട് കൊളിഷനിൽ അപകടത്തിൽ പെട്ടത്. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ സർവീസ് നിലവിൽ റദ്ദാക്കിയിരിക്കുകയാണ്. സൗദി എയർലൈനിന്റെ ചിറകിന്റെ അറ്റം നിർത്തിയിട്ട ഫിലിപ്പൈൻ എയർലൈൻസിന്റെ വാൽ ഭാഗത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യാത്രക്കാർക്കോ ജീവനക്കാർക്കോ ഇത് വരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇരു വിമാനങ്ങളും പരിശോധനകൾക്കും, മറ്റു നടപടികൾക്കുമായി മനില എയർപോർട്ടിൽ തന്നെ തുടരും.

TAGS :

Next Story