Quantcast

വിജയമാവർത്തിക്കുമോ? ഖത്തർ ലോകകപ്പിൽ സൗദിയുടെ രണ്ടാം കളി നാളെ

'അർജന്റീനക്കെതിരെ നേടിയ അട്ടിമറി വിജയത്തിന്റെ കരുത്തിലാണ് പോളണ്ടിനെതിരെ നാളെ കളിക്കാനിറങ്ങുന്നത്'

MediaOne Logo

Web Desk

  • Updated:

    2022-11-25 19:37:02.0

Published:

25 Nov 2022 5:52 PM GMT

വിജയമാവർത്തിക്കുമോ? ഖത്തർ ലോകകപ്പിൽ സൗദിയുടെ രണ്ടാം കളി നാളെ
X

ഖത്തർ ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന സൗദിഅറേബ്യ വിജയമാവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ പ്രവാസികൾ. ആദ്യ മത്സരത്തിൽ അർജന്റീനക്കെതിരെ നേടിയ അട്ടിമറി വിജയത്തിന്റെ കരുത്തിലാണ് പോളണ്ടിനെതിരെ നാളെ കളിക്കാനിറങ്ങുന്നത്. മുൻനിര ടീമായ അർജന്റീനയെ പരാജയപ്പെടുത്തിയ സൗദിക്ക് പോളണ്ടിനെയും നിഷ്പ്രയാസം കീഴ്‌പെടുത്താൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സൗദി ആരാധകർ

ഇതുവരെയുള്ള കളികൾ വിലയിരുത്തുമ്പോൾ വിജയം സൗദിക്ക് തന്നെയെന്ന് ഉറപ്പുംആരാധകർക്കുണ്ട്. നാളെ വൈകിട്ട് നാലിനാണ് മത്സരം.

സൗദി ഗോളിയുടെ മികച്ച പ്രകടനത്തെയും വിജയത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. കളി കാണാൻ എത്തുന്ന സൗദി ആരാധകരിൽ നിന്നും ലഭിക്കുന്ന ഗ്രൗണ്ട് സപ്പോർട്ടും സൗദിക്ക് വിജയസാധ്യത കൽപ്പിക്കുന്നു. നാളെ വാരാന്ത്യ അവധി കൂടിയായതിനാൽ തൽസമയം കളികാണുവാൻ സാധിക്കുമെന്ന സന്തോഷത്തിൽ കൂടിയാണ് പ്രവാസികൾ.

TAGS :

Next Story