സോളാർ, വിന്റ് എനർജി: സൗദിയിൽ വൈദ്യുതി ഉത്പാദനം 6500 മെഗാവാട്ട് കടന്നു
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്കുകൾ പുറത്തുവിട്ടത്

റിയാദ്: സൗദിയിൽ സോളാർ, വിന്റ് എനർജി എന്നിവയിൽ നിന്നായി ലഭിക്കുന്ന വൈദ്യുതി 6500 മെഗാവാട്ട് കടന്നതായി കണക്കുകൾ. ഇത്തരം പത്ത് പദ്ധതികളാണ് നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്കുകൾ പുറത്തുവിട്ടത്. 6,551 മെഗാവാട്ട് വൈദ്യുതിയാണ് സോളാർ, വിന്റ് എനർജി എന്നിവയിൽ നിന്നായി ലഭിക്കുന്നതെന്നാണ് കണക്ക്. ഒമ്പത് സോളാർ പദ്ധതികൾ, ഒരു വിന്റ് എനർജി എന്നിവയിൽ നിന്നാണ് ഇത്രയും ഊർജം ലഭിക്കുന്നത്.
6,151 മെഗാവാട്ട് സോളാർ പദ്ധതികളിൽ നിന്നായും 400 മെഗാവാട്ട് വിന്റ് വഴിയുമാണ് ലഭിക്കുന്നത്. 11.4 ലക്ഷം വീടുകൾക്ക് ഈ പദ്ധതികളിൽ നിന്ന് വൈദ്യുതി എത്തിക്കുന്നുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയതായി ആരംഭിച്ച അഞ്ച് പുതിയ സോളാർ പദ്ധതികളിൽ നിന്ന് മാത്രമായി 3,751 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുന്നത്. പദ്ധതികൾക്കായുള്ള ആകെ നിക്ഷേപം 980 കോടി റിയാലാണ്. ഇതിൽ സോളാർ പദ്ധതികൾക്കായി 1,820 കോടി റിയാലും വിന്റ് എനർജിക്കായി 160 കോടി റിയാലുമാണ് നിക്ഷേപം. കൂടുതൽ വൈദ്യുതി ഉത്പാദനം, കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദനം തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതികൾ.
Adjust Story Font
16

