Quantcast

ദമ്മാമില്‍ സിതാര കൃഷ്ണകുമാര്‍ പങ്കെടുക്കുന്ന മ്യൂസിക്കല്‍ ഇവന്റ് നാളെ നടക്കും

MediaOne Logo

Web Desk

  • Published:

    2 May 2022 12:37 PM IST

ദമ്മാമില്‍ സിതാര കൃഷ്ണകുമാര്‍ പങ്കെടുക്കുന്ന  മ്യൂസിക്കല്‍ ഇവന്റ് നാളെ നടക്കും
X

ദമ്മാം ഡി.പി സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്ന മ്യൂസിക്കല്‍ ഇവന്റ് രണ്ടാം പെരുന്നാള്‍ ദിനമായ നാളെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഗായകരായ സിതാര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷണന്‍ എന്നിവര്‍ ദമ്മാമിലെത്തി റിഹേഴ്‌സല്‍ ആരംഭിച്ചതായും സംഘാടര്‍ പറഞ്ഞു.

മെയ് മൂന്നിന് അല്‍ഖോബാറിലെ ഹോളിഡെ ഇന്‍ ഹോട്ടല്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പാസുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പാസിനായി 0509420209 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

TAGS :

Next Story