നിയമലംഘകർക്കെതിരെ കർശന നടപടി; സൗദിയിൽ ഒരാഴ്ചക്കിടെ 14,000-ത്തിലധികം പേർ പിടിയിൽ
12,000 പേരെ നാടുകടത്തി

റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ 14,487 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2026 ഏപ്രിൽ 11 മുതൽ ഏപ്രിൽ 17 വരെയുള്ള കാലയളവിലെ കണക്കുകളാണിത്.
പരിശോധനയിൽ ആകെ 14,487 നിയമലംഘകരെ കണ്ടെത്തി. ഇതിൽ 7,911 പേർ ഇഖാമ ഇല്ലാത്തവരും, 3,588 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും, 2,988 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിച്ച 1,382 പേരെയും പിടികൂടിയിട്ടുണ്ട്. ഇവരിൽ 38% യമൻ സ്വദേശികളും 61% എത്യോപ്യക്കാരും ബാക്കിയുള്ളവർ മറ്റ് രാജ്യക്കാരുമാണ്.
Next Story
Adjust Story Font
16

