'സമ്മർ ഫെസ്റ്റ് 2025' നാളെ ജിദ്ദ അൽ ഖുബ്ബ ഓഡിറ്റോറിയത്തിൽ

ജിദ്ദ: വേനലവധി ആഘോഷമാക്കി ജിദ്ദയിൽ സമ്മർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 5നാണ് പരിപാടിക്ക് തുടക്കമാകുന്നത്. ഗായകൻ സജീർ, പിന്നണി ഗായിക ജസീറ പയ്യന്നൂർ, നഈം സിന്ധി തുടങ്ങി ജിദ്ദയിലെ ഗായകർ അണിനിരക്കുന്ന സംഗീത നിശ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.
ഇജ്‌ലു ഇവന്റ് വൈബ്‌സിന്റെ കീഴിൽ സംഘടിപ്പിച്ച കാരംസ്, ചെസ് എന്നിവയുടെ സെമി, ഫൈനൽ മത്സരങ്ങളും പരിപാടിയുടെ ഭാഗമാകും. ജൂനിയർ, സീനിയർ വിഭാഗങ്ങളായി മെഹന്ദി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ചെയർമാൻ ഇസ്മായിൽ മണ്ണാർക്കാട്, റാഫി ബീമാപ്പള്ളി, റിയാസ് മേലാറ്റൂർ, അയ്യൂബ് മുസ്ലിയാരകത്ത്, റാഫി ആലുവ, സബീന റാഫി, ഷമീം അയ്യൂബ്, മൗഷ്മി ശരീഫ്, റമീസ് റാഫി, ആമിന റാഫി ബീമാപ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Next Story
Adjust Story Font
16

