Quantcast

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തും

സാമൂഹ്യപ്രവര്‍ത്തകന്‍ ഷാജി വയനാടിന്‍റെയും കമ്പനി അതികൃതരുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്

MediaOne Logo

Web Desk

  • Published:

    10 Nov 2025 9:05 PM IST

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തും
X

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ അല്‍കോബാറില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരം നെയ്യാറ്റിന്‍കര കാരകോണം സ്വദേശി അരുണ്‍കുമാറിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തും. രാവിലെ പ്രാദേശിക സമയം 11 മണിക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. അരുണിന്‍റെ കുടുംബം ഇന്ന് രാത്രി നാട്ടിലേക്ക് യാത്രയായി. രണ്ട് ദിവസം മുമ്പാണ് രാവിലെ നടക്കാനിറങ്ങിയ അരുണ്‍ കുഴഞ്ഞു വീണ് മരിച്ചത്. ഉടന്‍ അല്‍കോബാര്‍ അല്‍മന ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ അകൗണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകന്‍ ഷാജി വയനാടിന്‍റെയും കമ്പനി അതികൃതരുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

TAGS :

Next Story