കുവൈത്തിലെ ഇറാഖ് ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
- കുവൈത്ത് അതിർത്തിയിലെ രണ്ട് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം

റിയാദ്: കുവൈത്തിന്റെ വടക്കൻ അതിർത്തിലുണ്ടായ ഇറാഖ് ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. ഇറാഖിൽ നിന്നെത്തിയ ഡ്രോണുകൾ കുവൈത്ത് അതിർത്തിയിലെ രണ്ട് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സൗദി വ്യക്തമാക്കി. എതിർക്കുന്നു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും അപകടപ്പെടുത്തുന്ന ഇത്തരം ഭീഷണികൾ കൈകാര്യം ചെയ്യുന്നതിൽ ഇറാഖ് ഗവൺമെന്റ് കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
കുവൈത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച സൗദി, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയുണ്ടാകുമെന്നും അറിയിച്ചു. ആക്രമണത്തെ ജി.സി.സി ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവിയും ശക്തമായി അപലപിച്ചു. അംഗരാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഇത്തരം പ്രകോപനങ്ങളെ ജി.സി.സി ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സമാധാനം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജി.സി.സി ജാഗ്രത പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

