ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വന്ന മലയാളി ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു
പകുതിയിലധികം മലയാളി ഹാജിമാർ മദീന സന്ദർശനത്തിലാണ്

മദീന: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലായി വന്ന മലയാളി ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. മദീന വിമാനത്താവളം വഴി കൊച്ചിയിലേക്കാണ് ഹാജിമാർ മടങ്ങുന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി 796 മലയാളി ഹാജിമാരാണ് കൊച്ചിയിലേക്ക് മടങ്ങിയത്. നാളെ പുലർച്ചെ 217 ഹാജിമാർ കൂടി തിരിച്ചുപോകുന്നതോടെ ഷോർട്ട് ഹജ്ജ് വിഭാഗത്തിലെ മടക്കയാത്ര പൂർണമാവും. അതേസമയം, ബാക്കിയുള്ള പകുതിയിലധികം മലയാളി ഹാജിമാർ മദീന സന്ദർശനത്തിലാണ്.
അതിനിടെ, വെള്ളിയാഴ്ച ദിവസമായ ഇന്ന് അരലക്ഷത്തോളം ഇന്ത്യൻ ഹാജിമാർ മദീന പ്രവാചക പള്ളിയിൽ ജുമുഅയിൽ പങ്കെടുക്കാൻ എത്തി. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാൽപതിനായിരത്തോളം തീർഥാടകരാണ് ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി നാട്ടിലേക്ക് മടങ്ങിയത്.
Next Story
Adjust Story Font
16

