തിരുവനന്തപുരം പ്രവാസി അസോസിയേഷൻ പത്താം വാർഷികം ആഘോഷിച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-24 09:14:10.0

Published:

24 Jan 2023 9:14 AM GMT

തിരുവനന്തപുരം പ്രവാസി അസോസിയേഷൻ   പത്താം വാർഷികം ആഘോഷിച്ചു
X

തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) പത്തരമാറ്റ് എന്നപേരിൽ പത്താം വാർഷികം ആഘോഷിച്ചു. കൺവീനർ ശ്രീ. ഷമീം കാട്ടാക്കടയുടെ നേതൃത്വത്തിൽ ചലച്ചിത്ര പിന്നണി ഗായകരായ ജാസി ഗിഫ്റ്റ്, പ്രദീപ് ബാബു, സുമി അരവിന്ദ്, സിനിമാ കോമഡി താരങ്ങളായ നോബി, ബിനു കമാൽ എന്നിവർ നയിച്ച മനോഹരമായ സംഗീത ഹാസ്യ കലാവിരുന്ന് ട്രിപ അംഗങ്ങളുടെയും കലാ സ്‌നേഹികളുടെയും നിറ സാന്നിധ്യം കൊണ്ട് വൻ വിജയമായി.

ഷസ ഷമീമിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ആഘോഷത്തിൽ ദമ്മാം ലിറ്റിൽ സ്റ്റാർസ് കിൻഡർ ഗാർഡനിലെ കുഞ്ഞു ഗായകരുടെ ദേശഭക്തി ഗാനം മാറ്റ് കൂട്ടി.

ട്രിപ വനിതാ വിഭാഗം ജോ. സെക്രട്ടറി ജെസ്സി നിസ്സാം ചിട്ടപ്പെടുത്തിയ ട്രിപയുടെ കുട്ടികൾ അവതരിപ്പിച്ച നൃത്തം മനോഹര അനുഭവമായി. നൃത്ത അധ്യാപകരായ കാർത്തിക രാകേഷ് (ട്രിപ അംഗം), സരിത നിതിൻ എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഗായകരുടെ ഗാനങ്ങൾക്കൊപ്പം വേദിയിൽ ചുവട് വച്ചു.

സാംസ്‌കാരിക സമ്മേളനത്തിൽ കൺവീനർ ഷമീം കാട്ടാക്കട സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി രഞ്ജു രാജ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് നിസ്സാം യുസെഫ്, വനിതാ വിഭാഗം പ്രസിഡന്റ് നിമ്മി സുരേഷ്, സാമൂഹിക പ്രവർത്തകരായ നാസ് വക്കം, മഞ്ജു മണിക്കുട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ട്രിപയുടെ ചാരിറ്റി കൺവീനറും മേഴ്സി കോർപ്‌സിന്റെ രക്ഷാധികാരിയുമായ എ.ആർ മാഹിൻ ട്രിപയുടെ ആദരം ഏറ്റുവാങ്ങി ആശംസകൾ അർപ്പിച്ചു. ട്രഷറർ ഗുലാം ഫൈസൽ നന്ദി രേഖപ്പെടുത്തി. ട്രിപ വനിതാ വിഭാഗം ജോ. ട്രഷറർ രാജി അരുണും പ്രശസ്ത കവയിത്രിയും എഴുത്തുകാരിയുമായ സോഫിയ ഷാജഹാനും അവതാരകരായി.

TAGS :

Next Story