Quantcast

ദമ്മാമിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ മൂന്ന് സ്ഥാപനങ്ങൾ കത്തി നശിച്ചു

MediaOne Logo

Web Desk

  • Published:

    29 Sept 2022 11:08 AM IST

ദമ്മാമിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ മൂന്ന് സ്ഥാപനങ്ങൾ കത്തി നശിച്ചു
X

ദമ്മാം ഖൊദ്രിയ്യ ഏരിയയിൽ ഇന്നലെയുണ്ടായ വൻ തീപിടുത്തത്തിൽ മൂന്ന് സ്ഥാപനങ്ങൾ കത്തി നശിച്ചു. ടയർ വിപണന കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ് തീ പടർന്നത്.

പന്ത്രണ്ടോളം ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മലയാളികൾ ഏറെ ജോലി ചെയ്യുന്ന മേഖല കൂടിയാണിത്. അപകടത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

TAGS :

Next Story