Quantcast

പെരുന്നാൾ പൊലിവ്; ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

സൗദി, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ രാജ്യങ്ങളും വിവിധ അറബ് രാജ്യങ്ങളും ഇന്ന് ഈദിന്റെ മധുരത്തിലാണ്

MediaOne Logo

Web Desk

  • Updated:

    2025-03-30 07:32:39.0

Published:

30 March 2025 11:03 AM IST

Eid prayers held at Eid Gahs and Mosques in Kuwait
X

റിയാദ്: വിശുദ്ധിയുടെ വ്രതകാലം പൂർത്തിയാക്കി ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മാസപ്പിറ കാണാത്തതിനാൽ റമദാൻ മുപ്പതും പൂർത്തിയാക്കി നാളെയാണ് ഒമാനിൽ ഈദ് ആഘോഷം. മക്കയിലും മദീനയിലും ജനലക്ഷങ്ങൾ പെരുന്നാൾ സന്തോഷത്തിൽ പങ്കാളികളാകും.

29 ദിവസം നീണ്ട നോമ്പിന്റെ നാളുകൾ. വിശുദ്ധ ഖുർആൻ അവതരിച്ച മാസത്തിലെ ഓരോ പത്തിലേയും പുണ്യം നുകർന്നാണ് വിശ്വാസികൾ പെരുന്നാളിലേക്ക് എത്തുന്നത്. റിയാദിൽ മാസപ്പിറവി ദൃശ്യമായതോടെ സൗദി, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ രാജ്യങ്ങളും വിവിധ അറബ് രാജ്യങ്ങളും ഇന്ന് ഈദിന്റെ മധുരത്തിലാണ്. മാസപ്പിറവി ദൃശ്യമാകാത്ത ഒമാനിൽ നാളെയാണ് പെരുന്നാൾ.

മക്കയിലും മദീനയിലും രാവിലെ പെരുന്നാൾ നമസ്‌കാരമുണ്ട്. സൂര്യോദയം കഴിഞ്ഞ് 15 മിനിറ്റിലാണ് നമസ്‌കാരവും പ്രത്യേക പ്രഭാഷണവും. ഇതിനു പുറമെ വിവിധ ജിസിസി രാജ്യങ്ങളിലെ ഈദ്ഗാഹുകളിലും മലയാളികൾ എത്തുന്നുണ്ട്.

ഗസ്സയിലും വെസ്റ്റ്ബാങ്കിലുമുൾപ്പെടെ ഇസ്രായേലിന്റെ വംശഹത്യ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും പെരുന്നാൾ എത്തുന്നത്. ഐക്യദാർഢ്യത്തിന്റേയും സ്‌നേഹത്തിന്റേയും പങ്കുവെക്കലിന്റേയും സഹനത്തിന്റേയും പാഠങ്ങൾ പഠിപ്പിച്ചാണ് ചെറിയ പെരുന്നാൾ വീണ്ടും എത്തുന്നത്.

TAGS :

Next Story