ജിസാൻ ഹണി എക്സിബിഷൻ; 10 ദിവസത്തിനകം 20 ലക്ഷം റിയാൽ വരുമാനം
മേളയിൽ 15-ലധികം വ്യത്യസ്ത ഇനം തേനുകൾ പ്രദർശിപ്പിക്കുന്നു

സൗദിയിലെ അൽ ഐദാബി ഗവർണറേറ്റിലെ കൾച്ചറൽ സെന്റർ സ്ക്വയറിൽ നടന്ന 'ജിസാൻ ഹണി എക്സിബിഷൻ' വൻ വിജയത്തിലേക്ക്. മേള തുടങ്ങി പത്ത് ദിവസത്തിനുള്ളിൽ തന്നെ വിൽപന 20 ലക്ഷം റിയാൽ പിന്നിട്ടതായി സംഘാടകർ അറിയിച്ചു. ജിസാൻ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള 60 തേനീച്ച കർഷകരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന 15-ലധികം വ്യത്യസ്ത ഇനം തേൻ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉൽപന്നങ്ങളിലെ ഈ വൈവിധ്യം വിൽപന വർധപ്പിക്കാനും കൂടുതൽ സന്ദർശകരെ ആകർഷിക്കാനും സഹായിച്ചതായി അധികൃതർ അറിയിച്ചു. സന്ദർശകരുടെ തിരക്ക് പരിഗണിച്ച് പ്രദർശനത്തിന്റെ കാലായളവ് നീട്ടിയതായി എക്സിബിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സുലൈമാൻ ബിൻ യഹിയ അൽ-ഗസ്വാനി പറഞ്ഞു. പ്രാദേശിക തേനിന്റെ ഗുണനിലവാരത്തെക്കുറിച്ചും അതിന്റെ പോഷക-സാമ്പത്തിക പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്താൻ ഈ മേളയിലൂടെ സാധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
Adjust Story Font
16

