ഏകീകൃത ജിസിസി വിസ ഉടന്‍: ജിസിസി സെക്രട്ടറി ജനറല്‍
അന്തിമ ചട്ടക്കൂടുകൾ നിലവിൽ വരുന്നതോടെ വിസ പുറത്തിറക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ

റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സിലി(ജിസിസി)ലെ ആറ് അംഗരാജ്യങ്ങളിലൂടെ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍. അംഗരാജ്യങ്ങളുടെ സഹകരണത്തെ പ്രശംസിച്ചുകൊണ്ട് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയാണ് ജിസിസിയിലെ അംഗരാജ്യങ്ങള്‍.
വിസയുടെ ഔദ്യോഗികമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ അന്തിമ ചട്ടക്കൂടുകള്‍ നിലവില്‍ വരുന്നതോടെ വിസ ഉടന്‍ പുറത്തിറക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രാദേശിക ടൂറിസത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള നാഴികക്കല്ലാണ് ഷെങ്കന്‍ വിസ മാതൃകയിലുള്ള ജിസിസി വിസ. ജിസിസിയിലെ വിവിധ രാജ്യങ്ങളുടെ വിസ എടുക്കാതെ തന്നെ അതത് ഇടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് ഈ വിസ മുഖേന സഞ്ചരിക്കാന്‍ കഴിയും. ഗള്‍ഫ് മേഖലയെ ആഴത്തില്‍ സംയോജിപ്പിക്കാനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
പ്രാദേശിക സഹകരണം ശക്തിപ്പെടുത്താനും അടിസ്ഥാന യാത്രാ സൗകര്യങ്ങള്‍ നവീകരിക്കാനും സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകമായി ടൂറിസത്തെ ഉപയോഗപ്പെടുത്താനുമുള്ള ഗള്‍ഫ് നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് പദ്ധതിയെന്ന് അല്‍ ബുദൈവി ചൂണ്ടിക്കാട്ടി.
പുതിയ വിസ സംവിധാനം സുഗമമായ യാത്രസൗകര്യം വാഗ്ദാനം ചെയ്യുകയും ഗള്‍ഫ് ടൂറിസം അനുഭവത്തിലേക്കുള്ള പുതിയ വാതില്‍ തുറക്കുകയും ചെയ്യും.
Adjust Story Font
16

