Quantcast

വെനസ്വേല ഭൂചലനം; അനുശോചനമറിയിച്ച് സൗദി

വെനിസ്വേലൻ സർക്കാരിനും ജനങ്ങൾക്കുമൊപ്പം നിലകൊള്ളുന്നതായി വിദേശകാര്യ മന്ത്രി

MediaOne Logo

Web Desk

  • Published:

    3 July 2026 2:21 PM IST

വെനസ്വേല ഭൂചലനം; അനുശോചനമറിയിച്ച് സൗദി
X

റിയാദ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനത്തിൽ അനുശോചനമറിയിച്ച് സൗദി. വെനസ്വേലൻ വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ പിന്റോയുമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ നടത്തിയ ഫോൺ സംഭാഷണത്തിലാണ് രാജ്യത്തിന്റെ അനുശോചനം അറിയിച്ചത്. ഭൂചലനത്തിൽ ഇരയായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച മന്ത്രി, ഈ പ്രതിസന്ധി ഘട്ടത്തിൽ വെനിസ്വേലൻ സർക്കാരിനും ജനങ്ങൾക്കുമൊപ്പം സൗദി നിലകൊള്ളുന്നതായും സൂചിപ്പിച്ചു.

ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകാൻ സൗദി സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story