വഖഫ് ബിൽ ഭരണ ഘടനയോടുള്ള വെല്ലുവിളി - പ്രവാസി വെൽഫയർ വെസ്റ്റേൺ പ്രൊവിൻസ്

ജിദ്ദ : ഒരു വിഭാഗം പൗരന്മാരെ സ്വന്തം രാജ്യത്ത് രണ്ടാം കിടക്കാരാക്കുന്നതിന് വേണ്ടി, വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് സംഘ്പരിവാർ സർക്കാർ ചുട്ടെടുത്തു കൊണ്ടിരിക്കുന്ന നിയമങ്ങളിൽ ഏറ്റവും ഒടുവിലത്തെ വഖഫ് ബിൽ ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്ര്യത്തെ കൊഞ്ഞനം കുത്തുന്നതും, മതേതര മൂല്യങ്ങൾക്ക് നിരക്കാത്തതും, ഏകപക്ഷീയവും യുക്തിക്ക് ചേരാത്തതുമായ നിയമങ്ങളാണ് ഈ സർക്കാർ ഇതുവരെ പാസ്സാക്കിയവയെല്ലാം. ഏറ്റവും ഒടുവിൽ ഒരു സമുദായത്തിൻറെ സമ്പത്ത് തട്ടിയെടുക്കുന്നതിനും അവരെ ഭീതിയിൽ നിർത്തുന്നതിനും വേണ്ടി ദുഷ്ട ലാക്കോടെ പാസ്സാക്കിയ വഖഫ് ബില്ലിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായ പ്രതിഷേധം തീർക്കണമെന്നും പ്രവാസി വെൽഫെയർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സമാനതകളില്ലാത്ത പങ്ക് വഹിച്ച ഒരു വിഭാഗത്തെ രാജ്യത്ത് നിന്ന് പുറത്താക്കാൻ അന്ന് സ്വാതന്ത്ര്യ സമരത്തെ ഒറ്റികൊടുത്തവർ നടത്തുന്ന ശ്രമമാണ് ഇന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതെന്ന് പ്രതിഷേധ സംഗമത്തിൽ അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതവും ട്രെഷറർ നൗഷാദ് പയ്യന്നൂർ നന്ദിയും പറഞ്ഞു.
Adjust Story Font
16

