Quantcast

സൗദി വിമാനത്താവളങ്ങളിൽ ടാക്സി ഡ്രൈവർമാരായി ഇനി വനിതകളും

റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളിലാണ് സേവനം ലഭ്യമാക്കുക

MediaOne Logo

Web Desk

  • Updated:

    2023-03-09 19:35:15.0

Published:

9 March 2023 7:00 PM GMT

സൗദി വിമാനത്താവളങ്ങളിൽ ടാക്സി ഡ്രൈവർമാരായി ഇനി വനിതകളും
X

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങളിൽ ടാക്സി ഡ്രൈവർമാരായി ഇനി വനിതകളും. രാജ്യത്തെ നാല് വിമാനത്താവളങ്ങളിൽ 80 വനിത ടാക്സി ഡ്രൈവർമാരെ നിയമിക്കാൻ ധാരണയായി. വിമാനത്താവള ടാക്സി ജോലികൾ സ്വദേശിവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പൊതു ഗതാഗത അതോറിറ്റിയും മാനവ വിഭവശേഷി മന്ത്രാലയവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ നാല് പ്രധാന വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളിലാണ് സേവനം ലഭ്യമാക്കുക. ഇതിനായി 80 വനിതാ ടാക്സി ഡ്രൈവർമാരെ നിയമിക്കുന്നത് ധാരണയായി. രാജ്യത്തെ വിമാനത്താവളങ്ങളെയും സേവനങ്ങളെയും പ്രാദേശികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ടാക്സി ജോലികൾ സ്വദേശിവത്ക്കരിക്കുക, ഗതാഗത മേഖലകളിൽ വനിതാ ശാക്തീകരണം ശക്തമാക്കുക, വനിതകൾക്കുള്ള പരിശീനങ്ങളും യോഗ്യതയും തൊഴിൽ നൈപുണ്യവും വർധിപ്പിക്കുക എന്നി പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തൗതീൻ പ്രോഗ്രാം രണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്.



TAGS :

Next Story