Quantcast

ദേശീയ ഗാനം കേട്ട്​ പൊരിവെയിൽ അനങ്ങാതെ നിന്ന വിദ്യാർഥികളെ അഭിനന്ദിച്ച് ശൈഖ്​ ഹംദാൻ

യു.എ.ഇയുടെ ദേശീയഗാനത്തോട്​ പുതുതലമുറ പുലർത്തുന്ന ആദരവും താൽപര്യവും അത്ഭുതകരമാണെന്ന്​ ദുബൈ കിരീടാവകാശി ശൈഖ് ​ഹംദാൻ

MediaOne Logo

Web Desk

  • Updated:

    2023-06-21 18:17:12.0

Published:

21 Jun 2023 6:13 PM GMT

Shaikh Hamdan congratulated students, National Anthem of dubai, latest gulf news, ശൈഖ് ഹംദാൻ വിദ്യാർത്ഥികളെ അഭിനന്ദിച്ചു, ദുബായുടെ ദേശീയ ഗാനം, ഏറ്റവും പുതിയ ഗൾഫ് വാർത്തകൾ
X

ദുബൈ: ദേശീയഗാനം കേട്ട്​ പൊരിവെയിൽ അനങ്ങാതെ നിന്ന സ്കൂൾ കുട്ടികളെ കാണാൻ നേരിട്ടെത്തി ദുബൈ കിരീടവകാശി. കഴിഞ്ഞ ദിവസം കുട്ടികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആറുവയസുകാരൻ മൻസൂർ അൽ ജോക്കർ, അഞ്ചുവയസ്സുകാരൻ അബ്​ദുള്ള മിറാൻ എന്നിവരെയാണ്​ ദുബൈ കിരീടാവകാശി ശൈഖ്​ഹംദാൻ നേരിട്ടെത്തി അഭിനന്ദിച്ചത്​.

യു.എ.ഇയുടെ ദേശീയഗാനത്തോട്​ പുതുതലമുറ പുലർത്തുന്ന ആദരവും താൽപര്യവും അത്ഭുതകരമാണെന്ന്​ ദുബൈ കിരീടാവകാശി ശൈഖ്​ഹംദാൻ ബിൻ മുഹമ്മദ്​ബിൻ റാഷിദ്​ ആൽ മക്​തൂംപറഞ്ഞു. യു.എ.യുടെ ദേശീയഗാനം കേട്ടപ്പോൾ വെയിലത്ത്​ നിന്ന്​ പിൻമാറാതെ നിന്ന ഇരുവരുടെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്കൂളിലേക്ക്​ പോകും വഴിക്കാണ്​​ ഇരുവരും ദേശീയ ഗാനം കേൾക്കുന്നത്​. ​​കടുത്ത വെയിലായിട്ടും ഇരുവരും അനങ്ങാതെ നിന്ന്​ ദേശീയഗാനത്തോട്​ ആദരവ്​ പ്രകടിപ്പിക്കുകയായിരുന്നു. സ്കൂൾ സൂപ്പർ വൈസറാണ് ​ഈ രംഗം മൊബൈലിൽ ചിത്രീകരിച്ചത്​.

TAGS :

Next Story