Quantcast

കപ്പലിന്റെ അടിത്തട്ടിൽ ജോലിക്കായി പോയ മുങ്ങൽ വിദഗ്ധനെ കടലിൽ കാണാതായി

തൃശൂർ സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    9 Aug 2023 1:55 AM GMT

Diver missing at sea
X

മലയാളി മുങ്ങൽ വിദഗ്ധനെ യു എ ഇ ഫുജൈറയിൽ കടലിൽ കാണാതായി. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് ജോലിക്കിടെ കടലിൽ കാണാതായത്.

നങ്കൂരമിട്ട കപ്പലുകളുടെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലി ഏറ്റെടുക്കുന്ന വിഗ്ധരിൽ ഒരാളാണ് അനിൽ. ഞായറാഴ്ച കപ്പലിന്റെ ഹള്ളിലേക്ക് പ്രവേശിച്ച ഇദ്ദേഹത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഈ സാഹചര്യത്തിൽ കപ്പൽ അധികൃതർ ഫുജൈറ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മലയാളി ഉടമസ്ഥതയിലുള്ള ഏരീസ് മറൈന്റെ കപ്പലിലെ ജോലിക്കായാണ് അനിലിലെ കാണാതായത്. പൊലീസും കോസ്റ്റുഗാർഡും മുങ്ങൽ വിദഗ്ധരും തെരച്ചിൽ തുടരുകയാണ്.

TAGS :

Next Story