Quantcast

അനുമതി കിട്ടിയാൽ 179 ദിർഹത്തിന് സർവീസ്; വിസ് എയർ അബൂദബി ഇന്ത്യയിലേക്ക്

ചർച്ചകൾ സജീവമെന്ന് വിമാനകമ്പനി

MediaOne Logo

Web Desk

  • Updated:

    2023-05-04 19:26:31.0

Published:

4 May 2023 7:25 PM GMT

Abu Dhabi-based budget airline Wizz Air is all set to launch services to India.
X

അബൂദബിയിലെ ബജറ്റ് വിമാനകമ്പനിയായ വിസ് എയർ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. അനുമതി ലഭിച്ചാൽ 179 ദിർഹത്തിന് ഇന്ത്യയിലേക്കും സർവീസ് നടത്തുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവിൽ വിമാന സർവീസ് നടത്തുന്ന അബൂദബിയുടെ വിമാനകമ്പനിയാണ് വിസ് എയർ അബൂദബി.

ഇന്ത്യയിലേക്കും പാകിസ്താനിലേക്കും സർവീസ് തുടങ്ങാൻ അധികൃതരുമായി ചർച്ച തുടരുകയാണെന്ന് വിസ് എയർ മാനേജിങ് ഡറക്ടർ ജോൺ ഐദ്ഗൻ പറഞ്ഞു. ദുബൈയിൽ പുരോഗമിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് 179 ദിർഹത്തിന് ടിക്കറ്റ് നൽകുന്ന കമ്പനി ഈ നിരക്കിലോ അതിൽ കുറഞ്ഞ നിരക്കിലോ സർവീസ് നടത്താൻ ഒരുക്കമാണെന്ന് അദ്ദേഹം അറിയിച്ചു. കമ്പനിയുടെ ഡിസ്‌കൗണ്ട് ക്ലബിൽ അംഗത്വമെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാകുമെന്നും ജോൺ ഐദ്ഗൻ പറഞ്ഞു.



TAGS :

Next Story