Quantcast

48 മണിക്കൂറിനുള്ളിൽ നമ്പർ പ്ലേറ്റുകൾ വീട്ടിലെത്തിക്കാൻ അബൂദബി പൊലീസ്

MediaOne Logo

Web Desk

  • Published:

    23 Dec 2022 10:47 AM GMT

48 മണിക്കൂറിനുള്ളിൽ നമ്പർ പ്ലേറ്റുകൾ   വീട്ടിലെത്തിക്കാൻ അബൂദബി പൊലീസ്
X

ജോലിത്തിരക്കുകൾക്കിടയിൽ കസ്റ്റമർ ഹാപ്പിനസ്സ് സെന്ററുകളിൽ പോയി സമയം പാഴാക്കാതെ തന്നെ സ്വന്തം വീട്ടിലേക്ക് നമ്പർ പ്ലേറ്റുകൾ നേരിട്ടെത്തിക്കാൻ സാധിക്കുമോ..? അതിനുള്ള സൗകര്യമാണ് ഇപ്പോൾ അബൂദബി പൊലീസ് ഒരുക്കിയിരിക്കുന്നത്. അതോറിറ്റിയുടെ ഇ-സർവീസ് പോർട്ടലുകൾ, വഴിയോ വെബ്സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിച്ചാൽ നമ്പർ പ്ലേറ്റുകൾ എമിറേറ്റിന്റെ ഏതു ഭാഗത്തും എത്തിച്ചു നൽകുന്ന സംവിധാനമാണ് പുതുതായി ആരംഭിച്ചിരിക്കുന്നത്.

അതും അധികം കാലതാമസമില്ലാതെ ബുക്ക് ചെയ്ത് കേവലം 48 മണിക്കൂറിനുള്ളിൽ തന്നെ നമ്പർ പ്ലേറ്റ് നമ്മുടെ കൈയിൽ എത്തിച്ചു തരും. എന്നാൽ ബുക്ക് ചെയ്യുമ്പോൾ ഡെലിവറി ചെയ്യേണ്ട അഡ്രസ് കൃത്യമായി നൽകണം. കൂടാതെ, ഡെലിവറി ചാർജും ബുക്ക് ചെയ്യുമ്പോൾ തന്നെ മുൻകൂട്ടി അടയ്ക്കണം.

ഡെലിവറി ഫീസ് അടച്ചുകഴിഞ്ഞാൽ, ഡെലിവറി സമയവും സ്ഥലവും ഉറപ്പാക്കാൻ അധികൃതർ ഉപഭോക്താവിനെ ബന്ധപ്പെടും. ലൈറ്റ്, ഹെവി വാഹനങ്ങളുടെയെല്ലാം നമ്പർ പ്ലേറ്റുകൾക്കും ഡെലിവറി സേവനം ലഭ്യമായിരിക്കും.

TAGS :

Next Story