Quantcast

അബൂദബി വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു

മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുൽ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടിരുന്നത്

MediaOne Logo

Web Desk

  • Published:

    5 Jan 2026 10:20 PM IST

Abudhabi accident: Another child who was being treated for injuries dies
X

അബൂദബി: അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ അസ്സാമാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അസ്സാമിന്റെ മൂന്ന് സഹോദരങ്ങളും അപകടത്തിൽ മരിച്ചിരുന്നു.

അബ്ദുൽ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടിരുന്നത്. തുടർന്ന് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്‌റയും മരിച്ചിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിലാണ്.

TAGS :

Next Story