അബൂദബിയിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു

ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Updated:

    2022-05-27 18:57:44.0

Published:

27 May 2022 6:17 PM GMT

അബൂദബിയിൽ വാഹനാപകടം; പാലക്കാട് സ്വദേശി മരിച്ചു
X

അബൂദബി: പാലക്കാട് കൂറ്റനാട് സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. ആലൂർ കാശമുക്ക് തടത്തിൽ പറമ്പിൽ ടി.പി. റമീസാണ് മരിച്ചത്. 32 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഇവർ സഞ്ചരിച്ചിരുന്ന കാർ സിഗ്‌നലിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. റെഡിമെയ്ഡ് കമ്പനിയിലെ ജീവനക്കാരനാണ് റമീസ്. മൃതദേഹം ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് നടപടി തുടങ്ങി.

TAGS :

Next Story